Thursday, 17 October 2013

ഇന്ത്യ വിത്തെടുത്തു കുത്തുന്നു / പ്രിയ പ്രധാനമന്ത്രി , അകത്താര് പുറത്താര് ]


------------------------------------------------------------
രവിവര്‍മ്മ
           ഹരിതം എന്ന വാക്കിനു ആത്യന്തികമായി ആവാസം എന്ന അര്‍ത്ഥം കല്‍പ്പിച്ചാല്‍ ഇന്ത്യ ഗുരുതരമായ വിപത്തിന്റെ വക്കിലാണ് . ഈ സന്ദര്‍ഭത്തില്‍  രാജീവ് ഗാന്ധിയെ നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട് . പാരിസ്ഥിതിക വിഷയത്തില്‍ ആദ്യം ശ്രദ്ധിച്ച പ്രധാനമന്ത്രി എന്ന നിലക്ക് കൂടി . വനം വകുപ്പ് , ജലവകുപ്പ് ,, മന്‍ വകുപ്പ് എന്നിങ്ങനെ പല തട്ടുകളിലായി തിരിച്ചു ആവാസസ്ഥലികളെ അശ്രദ്ധമായി വിട്ട ഇന്ത്യക്ക് സമഗ്രമായ ഒരു പാരിസ്ഥിതിക മന്ത്രാലയവും കുറച്ചു കര്‍ക്കശ നിയമങ്ങളും കൊണ്ട് വന്നത് രാജീവ് ആണ് . കുറെ മികച്ച ഉദ്യോഗസ്ഥരെയും അത് സംഭാവന ചെയ്തു . വനനശീകരണം , ജലശുദ്ധീകരണം , മാലിന്യ നിര്‍മാര്‍ജനം തുടങ്ങി പരിമിത --- പ്രാഥമിക വിഷയങ്ങളെ പരിസരമാക്കിയാണ് അതിലെ വ്യവസ്ഥകള്‍ വിഭാവനം ചെയ്തത് . അത് മറികടക്കാന്‍ തന്നെ വളരെ ക്ലേശം സഹിക്കേണ്ടി വരാറുണ്ട് പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്തു നടത്തുന്ന വ്യവസായങ്ങള്‍ക്ക് .  ലങ്ഘിക്കുന്നവരെ നിയന്ത്രിക്കാനുള്ള കര്‍ക്കശ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥരില്‍ പലരും നടപ്പാക്കാന്‍ ജാഗ്രത കാണിക്കുകയും ചെയ്തു . സൈലന്റ് വാലി സമരമാണ് രാജീവിനെ സ്വാധീനിച്ചതു .ഉദ്യോഗസ്ഥരുടെ ആ തലമുറ പിരിഞ്ഞു  . പാരിസ്ഥിതികപഠനം ഒട്ടേറെ മുന്നേറിയപ്പോള്‍ പ്രശ്നങ്ങള്‍ സന്കീര്ന്നമാവുകയും ചെയ്തു .ഭക്ടാനങ്ങലുകള്‍[ അണക്കെട്ട് ]  ആണ് ഇനി ഇന്ത്യയുടെ മഹാക്ഷേത്രങ്ങള്‍ എന്ന് പ്രഖ്യാപിച്ച നെഹ്രുവും അണക്കെട്ടുകളാണ് വികസനം എന്ന് അതിലൂടെ തെറ്റിദ്ധരിച്ചവരും ഇന്ത്യയിലെ ഹരിത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ കുറെയൊക്കെ അപ്രസക്തരായ കാലമാണ് കടന്നു പോയത് . അപൂര്ന്നമെങ്കിലും ആശാനിര്ഭരമായിരുന്ന അക്കാലം അര്‍ദ്ധവിരാമത്തില്‍ എത്തി . കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇന്ത്യ രൂപം കൊടുത്ത രണ്ടു  നിയമ--- ക്രമീകരണങ്ങളും വിരല്‍ ചൂണ്ടുന്നത് ആ ദിശയിലേക്കു ആണ് .  പിന്നെ പ്രാധാന്യമര്‍ഹിക്കുന്നത് കൊര്‍പ്പരെട്ടുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടന്ന അമ്പരപ്പിക്കുന്ന അഴിമതി സി എ ജി റിപ്പോര്‍ട്ട് ചെയ്തതാണ്  പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവും ആയ അട്ടിമറികള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള ഇവ  ഇന്ത്യയിലെ കോടാനുകോടി മനുഷ്യരെ നേരിട്ട് ബാധിക്കും . അതാണ്‌ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം . സര്‍വ്വാധിപത്യ ശൈലി . കാരണം ഇവയൊക്കെ  വളരെ സാധാരണമായ ക്രമീകരണം എന്ന ലാഖവത്തോടെ കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ സര്‍ക്കാര്‍ തീരുമാനം എന്ന നിലയിലാണ് കൊണ്ടുവന്നത് . പാര്ലമെന്ട്ടിന്റെ അധികാരം പോലും ഇക്കൂട്ടത്തില്‍ കവരപ്പെട്ടു എന്നത് ചര്‍ച്ചയാവാതെപോയ നമ്മുടെ പൊതു മണ്ഡലം കുറ്റകരമായ അനാസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത് . ഈ നിയമങ്ങളും അനൌദ്യോഗിക നീക്കുപോക്കുകളും അഴിമതികളും പരസ്പരം ബന്ധപ്പെട്ടവയും വ്യവസായ –ധനമിടപാട് കൊര്‍പ്പരെട്ടുകളെ സഹായിക്കുന്നതുമാണ് എന്നു ഇവയുടെ വ്യവസ്ഥകളും അത് നടപ്പാക്കിയ സമയവും വ്യക്തമാക്കുന്നു . സപ്തംബര്‍ 27 നു നടന്ന യു എസ്സ് പ്രസിടന്ടു ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ്  യു എസ്സ് കേന്ദ്രീകൃത വ്യവസായികളെ തുണക്കുന്ന വ്യവസ്ഥകള്‍ ഇന്ത്യ പുറത്തു വിട്ടത് എന്നതാണ് സമയത്തിന്റെ പ്രാധാന്യം
   ഇന്ത്യന്‍ ഗ്രാമാഗ്രാമാന്തരങ്ങളിലെ മണ്ണും വെള്ളവും വിദേശ കുത്തകകള്‍ക്ക് കൈമാറാന്‍ ഉള്ള നിയത്തിന്റെ പലവശങ്ങളെ കുറിച്ച് കലാകൌമുദി കഴിഞ്ഞ ലക്കങ്ങളില്‍ വിശകലനം ചെയ്തിരുന്നു . അതിന്റെ തുടര്‍ച്ചയായി വേണം   പുതിയ ‘’ ഇളവുകള്‍’’ കൂടി വ്യവസായികള്‍ക്ക് നല്‍കിയത് കൂട്ടി വായിക്കാന്‍ . യു എസ്സുമായുള്ള ആണവക്കരാറില്‍  പാര്‍ലമെന്റിന്റെ വ്യവസ്ഥ ഇളവു ചെയ്തു കൊടുക്കാനുള്ള മന്‍മോഹന്‍ സിംഗിന്റെ പിടിവാശി ആണ് ആദ്യത്തെ വിപത്ത് . 2008  ല്‍ ഒപ്പിട്ട ഇന്‍ഡോ യുഎസ്സു കരാര്‍ പ്രകാരമുള്ള ആദ്യത്തെ ആണവ റിയാക്റ്റര്‍ അടുത്ത മാസം ഗുജറാത്തില്‍ നിര്‍മ്മാണം തുടങ്ങുകയാണ് . യു എസ്സ് കമ്പനിയായ വെസ്ടിംഗ്ടന്ഹൌസ്  ആണ് റിയാക്റ്റര്‍ സ്ഥാപിക്കുന്നത് . ദുരന്തബാധ്യതാ വ്യവസ്ഥ ഒഴിവാക്കാന്‍ ഇവരും ജി ഇ തുടങ്ങിയ ആണവ സംവിധാന നിര്‍മ്മാതാക്കളും യു എസ്സ് – ഇന്ത്യാ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു  . ഇന്ത്യയുടെ വ്യവസ്ഥകള്‍ ഫ്രാന്‍സ് അന്ഗീകരിച്ചതാണ് . പക്ഷെ അവരെ തഴഞ്ഞു . യു എസ്സ് കമ്പനികള്‍ക്ക് ഈ വ്യവസ്ഥയില്‍  ഇളവു അനുവദിച്ചും കരാര്‍ നല്‍കുകയാണ് ഇന്ത്യ ചെയ്യുന്നത് .    ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ ബാധ്യത അത് പനിയുന്നവര്‍ക്കാന്  എന്ന് സുദീര്‍ഘമായ ചര്‍ച്ചക്ക് ശേഷം പാര്ലമെന്റ്റ് വ്യവസ്ഥ ചെയ്തിരുന്നു .[ സിവില്‍ ന്യൂക്ലിയര്‍ ബില്‍  2010 ] . ആ വ്യവസ്ഥ മാറ്റി കിട്ടാന്‍ യു എസ്സ് സര്‍ക്കാരും ആണവ ലോബിയും കഴിഞ്ഞ നാല് വര്‍ഷമായി സമ്മര്‍ദ്ദം ചെലുത്തുന്നു . ഈയിടെ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രി സഭാ ഉപസമിതിയുടെ ഒരു നോട്ടിലാണ് സുരക്ഷാക്രമീകരണ വ്യവസ്ഥ എടുത്തു കളയണമെന്നും  മന്‍മോഹന്‍ --ഒബാമ കൂടിക്കാഴ്ച നടക്കുമ്പോഴേക്കും ബാധ്യതാവ്യവസ്ഥ ഇളവു ചെയ്യണമെന്നും നിര്‍ദേശിക്കുന്നത് .

        ലോക ആറ്റമിക് ഊര്‍ജ കമ്മീഷന്റെ വ്യവസ്ഥകളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ അതില്‍ വിശദമായി പറയുന്നതായി വാര്‍ത്താ എജെന്സികള്‍ വെളിപ്പെടുത്തിരുന്നു . ഇന്ത്യയുടെ സിവില്‍ ആണവ മാര്‍ക്കറ്റ് 176, 000 കോടി ഡോളരിന്റെതാണ് എന്നാണു വിലയിരുത്തല്‍ . ഈ ചന്തയില്‍ റിയാക്ട്ടരുകള്‍ സ്ഥാപിക്കാന്‍ ജി ഇ , വെസ്ടിങ്ങ്ടന്‍ഹൌസ്  തുടങ്ങിയ കമ്പനികള്‍ക്ക് കരാര്‍ കൊടുക്കാന്‍ യു എസ്സ് 2006 മുതല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു . വികസിത രാഷ്ട്രങ്ങളൊക്കെ സിവില്‍ ആണവ പദ്ധതികള്‍ അവയുടെ അത്യാപല്‍ക്കരമായ പരിണിതി കണ്ടു ഒഴിവാക്കി വരുന്ന വേളയിലാണ് ഇന്ത്യ സമര്‍ദ്ധത്തിനു വഴങ്ങി നേര്‍ എതിര്‍ദിശയില്‍ നീങ്ങുന്നത്‌ . ആണവ ലോബി മാത്രമല്ല ഇന്ത്യയില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ള ഒട്ടേറെ ബഹുരാഷ്ട്ര കുത്തകകള്‍ സുരക്ഷിതത്വ വ്യവസ്ഥക്കെതിരെ രംഗത്ത് വന്നിരുന്നു . 2008 ല്‍  ഒട്ടേറെ കൊടുങ്കാറ്റുകളെ അവിഹിതമാര്ഗങ്ങള്‍ പോലും ഉപയോഗിച്ച് മറികടന്നാണ് സര്‍ക്കാരിന്റെ ഒരു കൊട്ടാരം സംഘം യു എസ്സുമായി കരാറില്‍ ഒപ്പിട്ടത് . ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകള്‍ വിദേശികള്‍ക്ക് കൈമാറുന്നത് സ്വാശ്രയത്വം പണയം വെക്കലാണ് എന്ന് ആണവ വിദഗ്ദര്‍ വരെ അന്ന് ചൂണ്ടി കാട്ടിയിട്ടും ഇന്ത്യാസര്‍ക്കാര്‍ [ യു പി എ ] കരാറുമായി മുന്നോട്ടു പോയി . അന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനമാണ് സുരക്ഷിതത്വ വ്യവസ്ഥ . മന്ത്രി സഭാ ഉപസമിതിയുടെ നോട്ടു ശുപാര്‍ശ ചെയ്യുന്നത് അതോഴിവാക്കാനും . നിഗൂഡം . 2010—ല്‍ ആണ് ന്യൂക്ലിയര്‍ ലയബിളിട്ടി ബില്‍ ഇന്ത്യ പാസാക്കുന്നത് . അത് വ്യവസ്ഥ ചെയ്യുന്നത് ഒരു ആണവ ദുരന്തമുണ്ടായാല്‍ നഷ്ട്ടപരിഹാരം പരിമിതപ്പെടുത്തിക്കൊണ്ടാണ് . ഒപ്പം റിയാക്ട്ടരുകള്‍ സപ്ലേ ചെയ്യുന്ന കമ്പനികളെ  ബാധ്യതയില്‍ നിന്നു ഏതാണ്ട് പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു . അന്ന് മുതല്‍ ഈ വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി . പക്ഷെ ആ എതിര്‍പ്പുകളൊന്നും കണക്കിലെടുക്കപ്പെട്ടില്ല എന്നതാണ് പുതിയ നീക്കം കാണിക്കുന്നത് .  
              യു എസ്സ് കമ്പനികള്‍ വാദിക്കുന്നത് യന്ത്രം വിതരണം ചെയ്യുന്നവരല്ല , പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആണ് നഷ്ട്ടം നല്‍കേണ്ടത് എന്നാണു . ഇന്ത്യയില്‍ ആണവ പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണമുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പരേഷന്‍ ഓഫ് ഇന്ത്യ ആണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത് . അവര്‍ക്കാവും നഷ്ട്ടത്തിന്റെ ബാധ്യത . അവര്‍ക്ക് വേണമെങ്കില്‍ പ്ലാന്റ് നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാം എന്നാണു അറ്റോര്‍ണി ജനറല്‍ വാഹന്വതിയില്‍ നിന്നു സര്‍ക്കാര്‍ വാങ്ങിയ ഉപദേശം ഉപദേശം നടപ്പാക്കാന്‍ ആണ് പദ്ധതി . ഇന്ത്യാ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ പൊതു മേഖലാ സ്ഥാപനം സ്വമേധയാ നഷ്ട്ടം ആവശ്യപ്പെടുകയോ  സര്‍ക്കാര്‍ അനുവദിക്കുകയോ ചെയ്യുമെന്ന് കരുതാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തന്നെ പ്രേരിപ്പിക്കുന്നില്ല . ന്യൂക് പവര്‍ കോര്‍പ്പരേഷന്‍  തന്നെ  ആ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു . ഗുജറാത്തില്‍ ആണവ പ്ലാന്റ് ഉണ്ടാക്കുന്ന വെസ്ടിങ്ങ്ടന്‍ കമ്പനിയുമായും യു എസ്സ് പ്രസിടന്റുമായും ചര്‍ച്ചക്ക് ശേഷവും ബാധ്യതാരഹസ്യങ്ങള്‍ വെളിപ്പെടുത്തില്ല എന്നാണു ഇപ്പോള്‍ സൂചന . അത് വെസ്ടിങ്ങ്ടന്‍ കമ്പനിയുമായുള്ള അന്തിമ കരാറില്‍ പ്രത്യക്ഷപ്പെടും . പാര്ലമെന്റ്റ് നോക്കുകുത്തിയാവും . ചുരുക്കത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യു എസ്സ് പിന്തുണയും ധന സഹായവും ആര്‍ക്കെന്ന ലളിതമായ അധികാര ചോദ്യം ആണ് ഇതിലെ വിലപേശല്‍ ഘടകത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് . ബി ജെ പി യെയും യു എസ്സ് കയ്യയച്ചു പിന്തുനക്കുന്നതും അത് കൊണ്ടാണ് . തികഞ്ഞ വിലപേശല്‍ . ആര്‍ എസ് എസ്സിന് വേണ്ടി വിവേകാനന്ദന്റെ പേരില്‍ പോലും മോഡിക്ക് വേണ്ടി പണം പിരിക്കുകയാണ് . ഇതിന്റെ ഫലമായി അടുത്ത മാസം ചിക്കാഗോയിലെ വി എച്ച് പി നടത്തുന്ന വിവേകാനന്ദ ജന്മവാര്‍ഷികം [ നൂറ്റമ്പതാം പിറന്നാള്‍ ] ആഗോള വിവേകാനന്ദ സംഘടന ബഹിഷ്ക്കരിച്ചു . വര്‍ഗീയ സംഘടനകളുമായി സഹകരിക്കാന്‍ ആവില്ലെന്ന് അവര്‍ വെബ്‌ സൈറ്റില്‍ വ്യക്തമാക്കുന്നു . യു എസ്സില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ദൈവ സംഘടനകള്‍ പെണ്ടഗന്റെ ഫണ്ട് അടക്കം വാങ്ങി ആര്‍ എസ് എസ്സിനെ തുണക്കുന്നുണ്ട് . അത് അവരുടെ സൈറ്റില്‍ അഭിമാനത്തോടെ വിളംബരം ചെയ്യുന്നുമുണ്ട് . കൊണ്ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഈ പ്രവണത മാറ്റിയെ മതിയാവൂ . അതിന്റെ ഭാഗവും കൂടിയാണ് കയ്യയച്ച ഇളവുകള്‍ എന്ന് വേണം കരുതാന്‍ .  
         ആണവവ്യവസ്ഥയിലെ ഇളവു സിവിലാണവമെഖലക്ക് മാത്രമല്ല വ്യവസായ മേഖലക്കാകെ ബാധകമാണ് .  വ്യവസായ ദുരന്തം ഉണ്ടായാല്‍ അവര്‍ നഷ്ട്ട പരിഹാരം നല്‍കേണ്ടതില്ല . ഇന്ത്യ നല്‍കണം . ദുരന്തം ഉണ്ടാവുന്നത് തടയാനുള്ള ക്രമീകരണങ്ങളില്‍ കൊടും വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണിത് .വ്യവസായം തുടങ്ങുന്ന ആര്‍ക്കും ഇനി കോടികള്‍ മുടക്കി സുരക്ഷാ സംവിധാനം ഉറപ്പു വരുത്താനുള്ള ബാധ്യതയില്ല . ഭോപ്പാല്‍ ദുരന്തില്‍ നഷ്ട്ടപരിഹാരം തെടിയവരുടെ ദയനീയത നാം കണ്ടതാണ് . മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും പിച്ചക്കാശു ജീവനസഹായമായി കിട്ടാന്‍ തന്നെ രണ്ടു പതിറ്റാണ്ട് ജനകീയ നിയമ യുദ്ധങ്ങള്‍ വേണ്ടി വന്നു . മൂവായിരത്തോളം ഇന്ത്യക്കാരെ വെറും അശ്രദ്ധ കൊണ്ട് കൊന്ന യൂണിയന്‍ കാര്‍ബൈഡ് ഒരു വിചാരണയും ശിക്ഷയും കൂടാതെ രക്ഷപ്പെട്ടു . ഭോപ്പാലിന്റെ പുനര്‍നിര്‍മ്മാണം നടത്താനുള്ള ബാധ്യത പോലും കയ്യൊഴിയാന്‍ യൂണിയന്‍ കാര്ബൈടിനെ ഇന്ത്യാ ഗവനെമെന്റ്റ് അനുവദിച്ചു . ഇപ്പോഴത്‌ നിയമസാധുത നേടുകയാണ്‌ . വിദേശ വ്യവസായികള്‍ക്ക് അവരുടെ നാട്ടില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇവിടെ പാലിക്കെണ്ടതില്ല. കുറഞ്ഞ കൂലിക്ക് മാനവ ശേഷി ലഭ്യവുമാണ് . ഇന്ത്യയുടെ ആണവ മേഖല മാത്രമല്ല മുഴുവന്‍ വ്യവസായ മേഖലയും ഇതോടെ തകിടം മറിയും . ഇന്ത്യക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥമായ ഒരു സര്‍ക്കാര്‍ ആണ് ഇത് ചെയ്യുന്നത് എന്നോര്‍ക്കണം . പ്രധാന പ്രതിപക്ഷം എന്നവകാശപ്പെടുന്ന ബി ജെ പി ക്ക് പോലും എതിര്‍പ്പില്ല . ആണവക്കരാറില്‍ പ്രതിഷേധിച്ചു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ഈ സര്‍ക്കാര്‍ തുടരാനോ ആണവക്കരാര്‍ ഒപ്പിടാനോ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച ഇടതു പക്ഷം ഇക്കാര്യം കണ്ടതായെ തോന്നുന്നില്ല . കണ്ടാലും ഫലപ്രദമായി എന്തെങ്കിലും ചെയ്യാനുള്ള കരുത്തില്‍ അല്ല അവരിപ്പോള്‍ . അതാവാം മൌനം . അന്ന് ഇടതു പക്ഷ സഹകരണത്തോടെ ഭരിച്ച കൊണ്ഗ്രസ്സു എല്ലാ നടപടി ക്രമങ്ങളും രഹസ്യമായി പൂര്‍ത്തിയാക്കി പിന്തുണ പിന്‍വലിക്കും മുന്നേ തന്നെ കരാര്‍ ഡഫ്ടുണ്ടാക്കി ഇടതു പക്ഷത്തെ വൃത്തിയായി  കബളിപ്പിച്ചത്  ജനം മറന്നു കാണാനും ഇടയില്ല .
            വ്യാവസായിക മേഖലയിലും ഇതിന്റെ അനുരണനങ്ങള്‍ കാണാം . ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ രൂപയുടെ വില ഉയര്‍ന്നത് മന്‍മോഹന്‍ --ഒബാമാ കൂടിക്കാഴ്ചക്ക് മുന്‍പ് തട്ടോരുക്കാനും വ്യവസായികള്‍ക്ക് ഇളവു നല്‍കുന്നതിനുള്ള ഉപഹാരവുമാണെന്ന് അനൌദ്യോഗിക വൃത്തങ്ങള്‍ പറയുന്നു . അതിന്റെ ഭാഗമാണ് യു എസ്സ് ഫെഡരല്‍ റിസര്‍വ് [ ട്രഷറി ] ഒരു തീരുമാനം തല്‍ക്കാലം മാറ്റിയതെന്ന് ഊഹമുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു സുനിസ്ചിതമായി കരകയരാത്ത യു എസ്സിലെ ആതുര വ്യവസാങ്ങള്‍ക്കുള്ള ഉത്തേജന ഫണ്ട് നിര്‍ത്തലാക്കുമെന്ന് ഫെഡരല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു . ലോക സാമ്പത്തിക രംഗത്ത് മ്ലാനത പരത്തിയ തീരുമാനം ആയിരുന്നു അത് . തല്‍ക്കാലം ആ തീരുമാനം നടപ്പാക്കുന്നില്ലെന്നു ഒരാഴ്ച മുന്‍പ് ഫെഡരല്‍ തലവന്‍ ബെര്നാക്കെ പ്രഖ്യാപിച്ചു . അതോടെ ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന കറന്‍സിയുടെ മൂല്യം ഉയര്‍ന്നു . ഇതൊരു പരസ്പര ധാരണയുടെ പുറത്താണ് എന്ന് കരുതുന്നവര്‍ കുറവല്ല .  ഇന്ത്യ അഞ്ചാറു ദിവസം കൊണ്ട് കൊണ്ട്വന്ന നിയമ—വ്യവസ്ഥാ മാറ്റങ്ങള്‍ ആ ഊഹം തള്ളിക്കളയാന്‍ അനുവദിക്കുന്നതല്ല  . മാത്രമല്ല നാം മറ്റു ബ്രിക്ക് രാഷ്ട്രങ്ങളുടെ [ ബ്രസീല്‍ , റഷ്യ , ഇന്ത്യ , ചീന ]  പാത ഇക്കാര്യത്തില്‍ പിന്തുടരുകയോ ബോണ്ടുകള്‍ വിറ്റഴിച്ചു തലയൂരുകയോ ചെയ്തില്ല . അമേരിക്കക്കയില്‍ നിന്നു ഇന്ത്യ വാങ്ങിയത് പതിനായിരം കോടി ഡോളറിന്റെ കടപത്രമാണ് . അവര്‍ക്ക് കൊടുത്ത കടം എന്നര്‍ത്ഥം . രൂപയുടെ മൂല്യത്തിനും പലിശയുടെ ചാഞ്ചാട്ടത്തിനും  ഇതുമായി ബന്ധമുണ്ടെന്നു കല്പ്പിക്കുന്നവരെ തള്ളിക്കളയാന്‍ ഇന്നത്തെ ആഗോള സാഹചര്യത്തില്‍ പ്രയാസമാണ്. ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പലിശാനിരക്ക് കൂട്ടിയെങ്കിലും വിദേശത്തു നിന്നു വരുന്ന ആഡംബര കാറുകളും ഇലക്ട്രോണിക്സ് വസ്തുക്കളും വാങ്ങാനുള്ള വായ്പ്പയുടെ പലിശാനിരക്ക് രണ്ടു ശതമാനം കുറക്കാന്‍ ആലോചനയുണ്ട് . ഇവയൊക്കെ തമ്മിലുള്ള ബന്ധം കാണാന്‍ സാമ്പത്തിക ശാസ്ത്രം കമ്പോടു കമ്പ് പഠിക്കേണ്ട കാര്യമൊന്നുമില്ല .
   സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്കു അഞ്ചിരട്ടി വരെ വില നല്‍കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനും ഇതുമായി ബന്ധമുണ്ട് . 1980 കളില്‍ അമേരിക്കന്‍ വ്യാവസായിക മുതലാളിത്തത്തിന്റെ ശക്തനായ വക്താവ് ആയിരുന്ന സാമുവല്‍ പി ഹന്ട്ടിങ്ങ്ടന്‍ ഇത്തരത്തില്‍ ഒരാശയം മുന്നോട്ടു വെച്ച് . പ്രോളിട്ടെരിയറ്റ് വിഭാഗങ്ങളെ നഗരങ്ങളില്‍ കുടിയിരുത്തി ഗ്രാമങ്ങളില്‍ നിന്നുള്ള പ്രതിരോധ സാധ്യതകള്‍ അടയ്ക്കാം എന്നതാണ് വിയത്നാം നല്‍കുന്ന പാഠം എന്നാണു ഹന്ടിങ്ങ്ട്ടന്‍ വാദിച്ചത് . നോം ചോസ്കി അന്നേ എതിര്‍ത്തു . ഇപ്പോള്‍ യു എസ്സ് വീണ്ടും ആ വഴി ചിന്തിക്കുന്നു . ഇന്ത്യന്‍ ഗ്രാമങ്ങളിലെയും വനങ്ങളിലെയും ധാതു സമ്പത്ത് ആഗോള വ്യവസായികല്‍ക്കായി നീക്കി കിട്ടാന്‍ ആ ആവാസ മേഖലയില്‍ നിന്നു ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നു . നഗരങ്ങളിലെ ടിന്‍ ഷെടുകളില്‍ ഒതുക്കുന്നു . യുദ്ധമല്ല മാര്‍ഗം എന്ന് മാത്രം . സാമം ദാനം എന്ന അടവില്‍  കഴിഞ്ഞ നാള്‍ ഇന്ത്യ പാസാക്കിയ ഭൂനിയമത്തിനു അതല്ലാതെ മറ്റൊരര്‍ത്തമുള്ളത് പ്രകൃതി വിഭവങ്ങള്‍ ഭൂമിയോടെ നാം വിറ്റഴിക്കുന്നു എന്നാണു . വിത്തെടുത്തു കുത്തുന്നു എന്നാണു .
    യു എസ്സ്മായി ഉണ്ടാക്കിയ തന്ത്ര പ്രധാന [ വ്യവസായ ] കരാറിന്റെ ഭാഗമായാണ് മുന്‍പറഞ്ഞ പാരിസ്ഥിതിക നിയമ ----  മാറ്റങ്ങളും രാജീവ് ഗാന്ധി സ്കൂളിനെ അപ്രസക്ത്തമാക്കി കൊണ്ട് കടന്നു  വരുന്നത് . അഴിമതിയും . നിയമത്തോടൊപ്പം അഴിമതി സാധ്യതകളും തുറന്നു വെക്കുന്നു എന്നത് ഈയിടെ ഇന്ത്യ ഉണ്ടാക്കുന്ന മിക്ക നിയമങ്ങളുടെയും സ്വ ഭാവമാണല്ലോ.  .സി എ ജി അല്‍പ്പ നാള്‍ മുന്‍പ് പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന വിവരങ്ങള്‍ ഈ നിഗമനങ്ങളെ ശരിവെക്കുന്നതും ഞെട്ടിക്കുന്നതുമാണ് . കല്‍ക്കരിപ്പാടങ്ങള്‍ ചുളുവിലക്ക് കുത്തകകള്‍ക്ക് കൈമാറിയത്തിനു പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ഊര്‍ജ മേഖലയില്‍ നടപ്പാക്കുന്നതത്രയും രാജ്യ താല്‍പ്പര്യങ്ങളെ ഹനിക്കുന്നു എന്നും ആ സി എ ജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . . വ്യവസായം തുടങ്ങാന്‍ വിട്ടു കൊടുത്ത വനമെഖലക്ക് പകരം വനം വെച്ച് പിടിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് വേറെ റവന്യൂ ഭൂമി വിട്ടു കൊടുത്തിരുന്നു . ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് പരിണമിച്ചുണ്ടാവുന്ന വനാവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ട്ടിക്കാം എന്ന സങ്കല്പം തന്നെ ഫലിതപൂര്‍ന്നമാണ്. അതിലും അഴിമതി ! കൊര്‍പ്പരെട്ടുകള്‍ ആണ് ഇവിടെയും ഗുണ ഭോക്ത്താക്കള്‍ . . ആയിരക്കണക്കിന്  കോടി രൂപയുടെ അഴിമതിയാണ് സി എ ജി ചൂണ്ടിക്കാനിച്ചിരിക്കുന്നത് . കൃത്യമായി പറഞ്ഞാല്‍ 23, 607, 67  കോടി രൂപ . 2012  വരെയുള്ള കണക്കാണിത് . ഇക്കാലയളവില്‍ പ്രധാന മന്ത്രിയും ജയറാം രമേഷും പരിസ്തിയുടെ ചുമതല വഹിച്ചിരുന്നു . അവരുടെ ഭരണത്തിലും സുപ്രീം കോടതി ഉത്തരവ് മറികടന്നു വനഭൂമിയും ഫണ്ടും തിരിമറി ചെയ്തു എന്നാണു സി എ ജി റിപ്പോര്‍ട്ട്  സൂചിപ്പിക്കുന്നത് . പരിസ്തിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളും ഉത്തരവാദികള്‍ ആണ് എന്നും റിപ്പോര്‍ട്ട്  പറയുന്നുണ്ട് . ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാനെങ്കില്‍ അതില്‍ അവരുടെ രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് അഴിമതിയുടെ അടിസ്ഥാന തത്വം.
      വ്യവസായ – വികസന ആവശ്യങ്ങള്‍ക്കായി വിട്ടു കൊടുക്കുന്ന വനഭൂമിക്കു പകരം വനം വളര്‍ത്താനും ഏറ്റെടുത്ത വനഭൂമിയില്‍ നിന്നുള്ള ആദായം വ്യവസായികളില്‍ നിന്നു ഈടാക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമം ആണ് സുപ്രീം കോടതിയുടെ വിധിയും വിവിധ വനം നിയമങ്ങളും മറികടന്നു അഴിമതിയില്‍ എത്തിയത്.]വിട്ടു കൊടുത്ത വന ഭൂമിക്കു പകരം 1, 03, 381, 91 ഹെക്റ്റര്‍ സ്ഥലത്താണ് വനം വെക്കേണ്ടത് പക്ഷെ പകരം ഏറ്റെടുത്ത ഭൂമി വെറും 28,086  ഹെക്റ്റര്‍ മാത്രം . ഇരുപത്തേഴു ശതമാനം . ഇതില്‍ പച്ച പിടിപ്പിച്ചത് 7,280.84 ഹെക്റ്റര്‍ മാത്രം . ഏഴു ശതമാനം . കൊര്‍പ്പരെട്ടുകള്‍ക്ക് വിട്ടു കൊടുത്ത ഭൂമിയുടെ പകരമായി ലഭിക്കേണ്ട 23 ആയിരത്തിലേറെ കോടി രൂപയില്‍ ശേഖരിച്ചതെത്ര , കോടതിച്ചട്ടം ലങ്ഘിച്ചു വനഭൂമി ദാനം ചെയ്തതെത്ര എന്നതിലാണ് അഴിമതി . സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഉണ്ടാക്കിയ അതോറിട്ടി ആണ് സി എ എം പി എ [ compensatory afforestation  fund management and  planningauthority ] . ഈ സര്‍ക്കാര്‍ കേന്ദ്രമാണ് രാജ്യമാകെ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കേണ്ടത്‌ .പരിസ്ഥിതി മന്ത്രാലയത്തിന് നിയന്ത്രണമുള്ള ഈ അതോറിട്ടിക്ക് മന്ത്രാലയത്തിന്റെ അറിവോടെ മാത്രമേ അനുമതി നല്‍കാനാവൂ . മാത്രമല്ല സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല വനഭൂമി വിട്ടു കൊടുത്തിട്ടുള്ളത് . 2.54 ലക്ഷം ഹെക്റ്റര്‍ വനഭൂമി 1022 പദ്ധതികള്‍ക്കായി വിട്ടു കൊടുത്തതില്‍ ആരും തന്നെ നിബന്ധനകള്‍ പാലിച്ചിട്ടില്ല . അഞ്ചു കൊല്ലമായി സര്‍ക്കാര്‍ കണ്ണടക്കുന്നു . നഷ്ട്ടപരിഹാരം ചോദിക്കുന്ന വനവാസികളെ വെടിവെച്ചു കൊല്ലുന്നു.
  കഴിഞ്ഞ യു എസ്സ് പ്രസിഡന്റ്റ് ജോര്‍ജ് ബുഷ്‌ അധികാരം ഒഴിയുമ്പോള്‍ യു എസ്സ്ജനത്തിനു നല്‍കിയ സമ്മാനമാണ് ഇന്ത്യയുടെ ആണവ മേഖല നിയന്ത്രണത്തില്‍ ആക്കാനുള്ള കരാര്‍ . മന്‍മോഹന്‍ സിംഗ് അധികാരമൊഴിയുമ്പോള്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കുന്ന സമ്മാനങ്ങളില്‍ ചിലതാണ് മേല്പ്പരഞ്ഞവ

No comments:

Post a Comment